തമിഴകത്തെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ കാക്ക കാക്കയുടെ രണ്ടാംഭാഗം വരുന്നു. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാക്ക കാക്കയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. 2003 ആഗസ്റ്റിലായിരുന്നു സൂര്യയും ജ്യോതികയും തകര്‍ത്തഭിനയിച്ച ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
സംവിധായകന് ഗൗതം വാസുദേവ് മേനോന് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്. നിലവിലുള്ള ചിത്രങ്ങള്‍ കഴിഞ്ഞാല്‍ കാക്ക കാക്കയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.