പോണ് നായികയായി വന്ന് ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സണ്ണി ലിയോണിന്റെ പുതിയ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ മക്കളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്ക് വെച്ചുക്കൊണ്ടാണ് താരം ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.
തന്റെ ഇരട്ടകുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയാണ് താരം ആരാധകര്‍ക്കായി പങ്ക് വെച്ചിരിക്കുന്നത്. മൂന്ന് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സണ്ണി നിറഞ്ഞു നില്ക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
വാടക ഗര്‍ഭപാത്രത്തിലൂടെയാണ് നോഹ സിംഗ് വെബര്‍, അഷര്‍ സിംഗ് വെബര്‍ എന്നീ രണ്ട് ആണ്‍കുട്ടികള്‍ സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് കടന്ന് വരുന്നത്. സണ്ണി, ഭര്‍ത്താവ് ഡാനിയേല്‍, മൂത്ത മകള്‍ നിഷ, എന്നിവര്‍ മാത്രമായിരുന്നു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്.