ബോളിവുഡ് താരം അഭിഷേക് ബച്ചനും മലയാളികളുടെ പ്രിയ താരം നിത്യാ മേനോനും ഒന്നിക്കുന്നു. ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ഒരു സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസ് ആണിത്.
മായങ്ക് ശര്‍മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രീത്ത് ആമസോണ്‍ പ്രൈം ആണ് റിലീസ് ചെയ്യുക. ഓകെ കണ്മണി കണ്ടശേഷം നിത്യയുടെ സിനിമയുടെ വലിയ ആരാധകനാണ് താനെന്ന് മായങ്ക് പറഞ്ഞു. ബ്രീത്തിന്റെ രണ്ടാം സീസണില്‍ നിത്യ അഭിനയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മായങ്ക് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത്തൊരമൊരു അനുഭവം ഏറെ ഇഷ്ടപ്പെട്ടെന്നും ആദ്യമായാണ് ഒരു ഡിജിറ്റല്‍ പരമ്പരയില്‍ അഭിനയിക്കുന്നതെന്നും നിത്യ പറഞ്ഞു. ബ്രീത്തില്‍ ഒരുപാട് പ്രതീക്ഷയുണ്ട്. വലിയൊരു ക്യാന്‍വാസാണ് ബ്രീത്ത് നല്‍കുന്നത്. തന്നിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രമാണെന്നും നിത്യ വ്യക്തമാക്കി.