മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രം യാത്രയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. തമിഴ് റോക്കേഴ്സാണ് യാത്ര വെബ്സൈറ്റില്‍ എത്തിച്ചത്.
26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമാണ് യാത്ര. ആന്ധ്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളായ വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രമാണ് യാത്ര.
നേരത്തെ, രജനികാന്ത് നായകനായ പേട്ടയുടെയും അജിത്തിന്റെ വിശ്വാസത്തിന്റെയും വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സ് അപ്ലോഡ് ചെയ്തിരുന്നു.