96 സിനിമയില്‍ വിജയ് സേതുപതിയുടെ കൗമാരകാലം അവതരിപ്പിച്ച ആദിത്യ ഭാസ്കറിനെ ആ സിനിമ കണ്ടവരാരും മറക്കില്ല. ആദ്യ സിനിമയായിട്ട് കൂടി ആദിത്യ ആ കഥാപാത്രത്തെ അഭിനയപ്രകടനത്താല്‍ ഗംഭീരമാക്കി. ആദിത്യ തമിഴ് സിനിമാതാരം എംഎസ് ഭാസ്കറിന്റെ മകനാണ്.
കഴിഞ്ഞ ദിവസം നടന്ന സിനിമാ അവാര്‍ഡില്‍ മികച്ച പുതുമുഖതാരമായി തെരഞ്ഞെടുത്തത് നമ്മുടെയൊക്കെ മനം കവര്‍ന്ന ആദിത്യയെ ആണ്. ആദിത്യ പുരസ്കാരം ഏറ്റുവാങ്ങിയത് അച്ഛന് ഭാസ്കറിന്റെ കൈയില്‍ നിന്നുമാണ്.
ആ പുരസ്കാരനിമിഷം വികാരനിര്‍ഭരമായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങാന്‍ ആദിത്യ സ്റ്റേജിലേയ്ക്ക് വന്നപ്പോള്‍ ആദിത്യയെ ഭാസ്കര്‍ സ്വീകരിച്ചത് സ്നേഹചുംബനം നല്‍കിയാണ്.