കൊച്ചി: താരങ്ങള്‍ക്കായി പുതിയ സര്‍ക്കുലര്‍ ഇറക്കി വിവാദങ്ങള്‍ ചൂടില്‍ പൊള്ളുന്ന താരസംഘടന. താരങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാകരുതെന്നും പരസ്യപ്രസ്താവന വേണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
പരാതികള്‍ പുറത്തുപറയുന്നത് സംഘടനയ്ക്ക് ദോഷമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. അമ്മയ്ക്കെതിരെ പരാതി നല്കിയ ഷമ്മി തിലകന്, ജോയ് മാത്യു എന്നവരെ സങ്കടം ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഏഴാം തീയതി ചര്‍ച്ച നടത്തും. ഒപ്പം നടിമാരുടെ രാജിക്കത്ത് കിട്ടിയതായി സര്‍ക്കുലറില്‍ പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് നാലു നടിമാര്‍ രാജിവച്ചതിന് പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.