ഏവരും കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിമിന്റെ പുതിയ ടീസര്‍ പുറത്തെത്തി. ഈ ചിത്രം ഏപ്രില്‍ 26ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.
ചിത്രത്തിന്റെ ടീസര്‍ ആരംഭിക്കുന്നത് ക്യാപ്റ്റന്‍ അമേരിക്കയുടെ ശബ്ദവിവരണത്തോടെയാണ്. ക്യാപ്റ്റന്‍ അമേരിക്കയെ കൂടാതെ അയണ്മാന്, തോര്‍, ആന്റ് മാന്‍, ബ്ലാക് വിഡോ എന്നിവരെയും ടീസറില്‍ കാണാന്‍ കഴിയും.