നിഗൂഢതകള്‍ ഒളിപ്പിച്ച പൃഥിരാജ് ചിത്രം നയന്റെ ടീസര്‍ ഇറങ്ങി. കാണികളില്‍ ഒരേ സമയം ആകാംക്ഷയും ദുരൂഹതയുമുണ്ടാക്കുന്ന പുതിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ത്രില്‍ ഹൊറര്‍ മൂഡിലുള്ള സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്.
ആല്‍ബര്‍ട്ട് എന്ന അച്ഛന്റെയും ആദം എന്ന മകന്റെയും കഥപറയുന്ന ചിത്രത്തില്‍ ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് നായികയായി എത്തുന്നത്. ആല്‍ബര്‍ട്ടിന്റെ വേഷം ചെയ്തിരിക്കുന്നത് പൃഥ്വിരാജും ആദമായി എത്തുന്നത് അലോകുമാണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. കൂടാതെ സോണി പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.