കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും സഖാവുമായ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന പത്മവ്യൂഹത്തിലെ അഭിമന്യു എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനീഷ് ആരാധ്യയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിമന്യുവായി വേഷമിട്ടിരിക്കുന്നത് പുതുമുഖം ആകാശ് ആര്യനാണ്. ഫേസ്ബുക്ക് പേജിലൂടെ ധര്മ്മജന് ബോള്‍ഗാട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്.
അഭിമന്യുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയായിരുന്ന അന്തരിച്ച നേതാവ് സൈമണ്‍ ബ്രിട്ടോയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇത് ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ചിത്രത്തിന്റെ കഥ ഒരിക്കിയിരിക്കുന്നത് സംവിധാനയകന് വിനീഷ് ആരാധ്യ തന്നെയാണ്.
കൂടുതലും പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇവര്‍ക്കൊപ്പം ഇന്ദ്രന്‍സ്, സോനാ നായര്‍, അനൂപ് ചന്ദ്രന് എന്നിവരും അഭിനയിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ അച്ഛനായിട്ടാണ് ഇന്ദ്രന്‍സ് എത്തുന്നത്. അജയ് ഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച ചിത്രത്തില്‍ മൂന്ന് പാട്ടും മൂന്ന് കവിതയും ഉണ്ട്.