സിദ്ധാര്‍ഥ് ശിവ സഖാവിനു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്. നേരത്തെ മഹേഷ് നാരായണന് സംവിധാനം ചെയ്ത ടേക്ക് ഓഫിലാണ് പാര്‍വതിയും ആസിഫും ഒന്നിച്ചത്.
ഇപ്പോള്‍ ഇരുവരും അഭിനയിക്കുന്ന ഉയരെയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ മനു അശോകനാണ് ഉയരെയുടെ സംവിധായകന്. സിദ്ധാര്‍ഥ ശിവയുടെ ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കും. ബെന്‍സി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘നൂറ്റൊന്നു ചോദ്യങ്ങള്‍’ എന്ന ചിത്രം എഴുത്തുകാരനും നിര്‍മ്മാതാവും അഭിനേതാവും കൂടിയായ സിദ്ധാര്‍ഥ് ശിവയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു. ചിത്രത്തിലൂടെ ആ വര്‍ഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം സിദ്ധാര്‍ഥ് നേടിയിരുന്നു.