ജയറാം നായകനായി എത്തുന്ന ലോനപ്പന്റെ മാമോദീസയിലെ പുതിയ പാട്ട് പുറത്തിറങ്ങി. ഒരു പെരുന്നാളിന്റെ മുഴുവന്‍ ഭംഗിയും ഉള്‍ക്കൊള്ളിച്ചാണ് ഒപുണ്യ റാസ എന്നു തുടങ്ങുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത്അല്ഫോന്സ് ജോസഫാണ്.
ഒരു സാധാരണക്കാരനായാണ് മാമ്മോദീസയില്‍ ജയാറാം പ്രത്യക്ഷപ്പെടുന്നത്. ലിയോ തദേവൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജന്, ജോജു ജോര്‍ജ്ജ്, ശാന്തികൃഷ്ണ, ഇവ പവിത്രന്, ദിലീഷ് പോത്തന്, നിഷ സാരംഗ് എന്നിവര്‍ അണിനിരക്കുന്നു.