ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ടീസര്‍ പുറത്തിറങ്ങി. തികച്ചും ഒരു സാധാരണക്കാരനായ നാട്ടിന് പുറത്തുകാരന്റെ വേഷത്തിലെത്തുന്ന ജയറാം വാച്ച് കടക്കാരനായ ലോനപ്പന് എന്ന കഥാപാത്രമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അന്ന രേഷ്മ രാജന്, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ദിലീഷ് പോത്തന്, ജോജു മാള, ഹരീഷ് കണാരന്, അലന്‍സിയര്‍ തുടങ്ങി വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പഞ്ചവര്ണ തത്തയ്ക്ക് ശേഷം ജയറാം നായകനാകുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ.