റാണാ ദഗ്ഗുബാട്ടി നായകനായ ലീഡര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച തെന്നിന്ത്യന്‍ നായിക റിച്ച ഗാനോപാധ്യായ വിവാഹിതയാകുന്നു. ധനുഷ് നായകനായ മയക്കമെന്ന എന്ന ചിത്രത്തിലൂടെയാണ് റിച്ച ചലചിത്ര മേഖലയില്‍ ശ്രദ്ധ നേടുന്നത്.
റിച്ച അഭിനയ രംഗത്ത് സജീവമാകുന്നത് മിസ് ഇന്ത്യ യുഎസ്എ കിരീടം നേടിയതോടെയാണ്. 2013 ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം ഭായിയായിരുന്നു റിച്ച ഗാനോപാധ്യായയുടെ അവസാന ചിത്രം.
റിച്ച തന്നെയാണ് വിവാഹിതയാകന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. റിച്ചയുടെ വരന് അമേരിക്കന്‍ സ്വദേശിയായ ജോ ആണ്.
ജോയെ ആദ്യമായി കണ്ടത് ബിസിനസ് സ്കൂളില്‍ പഠിക്കുന്ന സമയത്താണെന്നും ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും റിച്ച പറഞ്ഞു. വിവാഹ തിയതി തീരുമാനിച്ചിട്ടില്ലെന്നും താരം അറിയിച്ചു.