ഒരു ട്രെയിലറു കൊണ്ട് ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയ ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്. കാത്തിരിപ്പിനൊടുവില്‍ ഇപ്പോള്‍ ചിത്രത്തിലെ വീഡിയോ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. ‘ആരാരോ ആര്‍ദ്രമായി’ എന്നു തുടങ്ങുന്ന ഗാനം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് ഗോവ പശ്ചാത്തലത്തിലാണ്.
അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത് പുതുമുഖം സായ ആണ്. നിരഞ്ജ് സുരേഷും കാവ്യ അജിത്തും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.