ശങ്കറിന്റെ കമല്ഹാസന് ചിത്രം ‘ഇന്ത്യന്‍’ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ഇരുപത്തിമൂന്ന് വര്‍ഷം മുന്പിറങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ശങ്കര്‍. ഇത് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുകയാണ്. കാരണം രാഷ്ട്രീയത്തിലിറങ്ങുന്ന കമല്‍ഹാസന്റെ അവസാന ചിത്രമായിരിക്കും ഇതെന്ന അഭ്യൂഹം ഉണ്ട്. ഒപ്പം കമലിന്റെ രാഷ്ട്രീയമോഹം സഫലീകരിക്കാനുള്ള ആയുധമായിരിക്കും ഈ ചിത്രമെന്ന അഭ്യൂഹവും ശക്തമാണ്.
കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററിലുള്ളത് സേനാപതി കോര്‍ത്ത വിരലുകള്‍ ചൂണ്ടിനില്ക്കുന്ന ചിത്രമാണ്. പോസ്റ്റര്‍ പുറത്തുവിട്ടത് സംവിധായകന് ശങ്കര്‍ തന്നെയാണ്. ജനുവരി 18നാണ് ചിത്രീകരണം ആരംഭിക്കുന്നത്.
കമല്ഹാസന് പുറമെ കാജല്‍ അഗര്‍വാള്‍, നെടുമുടി വേണു, ദുല്‍ഖര്‍ സല്മാന്, ചിമ്പു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ചിത്രം നിര്‍മ്മിക്കുന്നത് ലൈക്കാ പ്രൊഡക്ഷന്‍സാണ്.