നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്. ഒന്നിലധികം ഭാഷകളില്‍ ഒരുങ്ങുന്ന മൂത്തോന് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഏകദേശം 2 വര്‍ഷം മുമ്പാണ് പുറത്ത് വിട്ടത്. അതിനു ശേഷം സിനിമയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ആരാധകരുടെ കാത്തിരിപ്പിന് കുറച്ച് ആശ്വാസമേകി ട്രെയിലര്‍ റിലീസ് അറിയിച്ച് കൊണ്ടുള്ള ഒരു സ്നീക്ക് പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
മുംബൈ നഗരത്തിലെ ഒരു തെരുവിന്റെ രാവിലെ മുതല്‍ രാത്രി വരെയുള്ള ടൈംലാപ്സ് ഷോട്ടാണ് സ്നീക്ക് പീക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ജനുവരി 17നാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വരുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനം നിര്‍വഹിക്കുന്നത്. ബോളിവുഡ് സംവിധായകന് അനുരാഗ് കാശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന് മെക്ലെക്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളിയോടൊപ്പം ശശാങ്ക് അറോറ, റോഷന് മാത്യു, ദിലീഷ് പോത്തന്, ഹരീഷ് ഖന്ന തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.