ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നു. രംഗീല എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. സാന്ദ്രാ ലോപ്പസ് എന്ന ബോളിവുഡ് നടിയുടെ വേഷത്തിലാണ് സണ്ണി രംഗീലയില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗോവയില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. ഗോവയ്ക്ക് പുറമെ ചിക്കമംഗ്ലൂര്‍, ഹംപി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. മണിരത്നം, സച്ചിന് എന്നീ സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്ന സന്തോഷ് നായരാണ് ഈ സിനിമയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധ്രുവന്, സലീം കുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്, ജോണി ആന്റണി, വിജയ രാഘവന്, രമേഷ് പിഷാരടി എന്നിവരും അണിനിരക്കുന്നുണ്ട്. തിരക്കഥ ഒരുക്കിയിരിക്കുന്നത് സനല്‍ എബ്രഹാമാണ്.