ഒരുപാട് ആരാധകരുള്ള നടനാണ് ധനുഷ്. കിടിലം ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിക്കുന്ന ധനുഷിന്റെ അടുത്തിടെ ഇറങ്ങിയ മാരി 2 തീയ്യേറ്ററുകളില്‍ വിജയം കൈവരിച്ച് ഓടിക്കൊണ്ടിരിക്കുമ്പോള്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ അടുത്ത ചിത്രത്തിനായി എത്തുകയാണ് താരം.
അണിയറയില്‍ ഒരുങ്ങുന്ന ധനുഷ് – വെട്രിമാരന് കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിനായാണ് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പ് ധനുഷ് സ്വീകരിച്ചിരിക്കുന്നത്. പുതിയ ഗെറ്റപ്പ് ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. തമിഴിലെ പ്രമുഖ എഴുത്തുകാരന് പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സിനിമ ആസ്വാദകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച പൊല്ലാതവന്, ആടുകളം, വട ചെന്നൈ എന്നീ സിനിമകള്‍ക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറ പ്രവൃത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
#asuran announcement in a while #becomingasuran pic.twitter.com/JluufoXRq5
— Dhanush (@dhanushkraja) January 10, 2019