91ാമത് ഓസ്ക്കാര്‍ നാമനിര്‍ദേശ പട്ടികയിലേക്ക് പരിഗണിക്കപ്പെട്ട ചിത്രം ‘ദി സൗണ്ട് സ്റ്റോറി’യിലെ ഗാനങ്ങള്‍ റിലീസായി. തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിസ്മയത്തെക്കുറിച്ച് റസൂല്‍ പൂക്കുട്ടി ഒരുക്കിയ ചിത്രമാണിത്. യൂട്യൂബില്‍ ആണ് പാട്ടുകള്‍ റിലീസ് ചെയ്തിരിക്കുന്നത്.
സൗണ്ട് സ്റ്റോറിയും മത്സരിക്കുന്നത് മികച്ച ചിത്രത്തിനുള്ള പരിഗണന പട്ടികയിലേയ്ക്കാണ്. റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായെത്തുന്നത്. സിനിമ ഒരുക്കിയിരിക്കുന്നത് തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ്. റസൂല്‍ പൂക്കുട്ടിയുടെ ആശയം മുന്‍ നിര്‍ത്തി പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം രാഹുല്‍ രാജാണ്.
ചിത്രത്തില്‍ പൂരത്തിന്റെ ചെറിയ ശബ്ദവ്യത്യാസങ്ങള്‍ പോലും റസൂല്‍ പൂക്കുട്ടി ഒപ്പിയെടുത്തിട്ടുണ്ട്. നാലു ഭാഷകളിലായി എത്തുന്ന ചിത്രം പ്രസാദ് പ്രഭാകറും പാംസ്റ്റോണ്‍ മള്‍ട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.