80-90 കാലഘട്ടത്തിലെ സിനിമകളെയും പാട്ടുകളെയും പെട്ടെന്നൊന്നും ആരും മറക്കില്ല. കാരണം മലയാളത്തിലേത് പോലെ തന്നെ അത്രയേറെ ഹൃദ്യമായതായിരുന്നു ബോളിവുഡിലെയും സിനിമകളും പാട്ടുകളും. 1994 ല്‍ ഇറങ്ങിയ 1942 എ ലൌവ് സ്റ്റോറി എന്ന ചിത്രവും ചിത്രത്തിലെ പാട്ടും ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അന്നുമാത്രമല്ല ഇന്നും ഇത് പ്രിയപ്പെട്ടത് തന്നെ. സിനിമയിലെ ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’ എന്ന് തുടങ്ങുന്ന ഗാനം ഒരിക്കല്‍ പോലും മൂളാത്ത സിനിമാസ്വാദകര്‍ കാണില്ല. ഹിറ്റായ ഗാനം റീമിക്സ് ചെയ്ത് വീണ്ടും എത്തുകയാണ് ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’ എന്ന സിനിമയിലൂടെ.
സോനം കപൂറും രാജ്കുമാര് റാവുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. വലിയ ജനശ്രദ്ധയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഷെല്ലി ചോപ്ര ദാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
റൊമാന്റിക് കോമഡി ചിത്രമായ ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’ യില്‍
ജൂഹി ചൗളയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ആര്.ഡി ബര്മന് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.