ഏറെ നിഗൂഢതകള്‍ നിറച്ച് ഗതി ബോധി മുക്തിയുടെ ട്രെയിലര്‍ ഇറങ്ങി. മൂന്ന് സ്ത്രീകള്‍, മൂന്ന് ജീവിത സാഹചര്യങ്ങള്‍, മൂന്ന് മാനസിക മണ്ഡലങ്ങള്‍ അവതരിപ്പിക്കുന്ന ഗതി ബോധി മുക്തി എന്ന ത്രഭാഷ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത് ലെന, വാമിഖ ഗബ്ബി, നൈല ഉഷ എന്നിവരാണ്.
ബോധി ഹിന്ദിയിലും ഗതി മലയാളത്തിലും മുക്തി തമിഴിലുമാണ് ഒരുക്കുന്നത്. തല മുണ്ഡനം ചെയ്ത് ബോധിയിലൂടെ സ്ക്രീനിലെത്തുന്ന ലെന ഇതിനോടകം തന്നെ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഹിമാലയത്തിന്റെ താഴ്വരകളിലാണ് ആല്‍ബത്തിലെ ഈ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്.
ഗതിയിലൂടെ പ്രത്യക്ഷപ്പെടുന്നത് നൈല ഉഷയാണ്. പൂര്‍ണ്ണമായും ഷാഡോസിന്റെ പശ്ചാത്തലത്തിലാണ് ഗതി ചിത്രീകരിച്ചിരിക്കുന്നത്. ഇരുള് ഒരു പ്രധാന ഘടകമായ ഗതിയില്‍ നൈല ഉഷയുടെ പ്രകടനം പ്രധാന ഘടകമാകും.തമിഴില്‍ ഒരുക്കുന്ന മുക്തിയില്‍ വാമിഖ ഗബ്ബിയാണ് അഭിനയിക്കുന്നത്. നിഗൂഡമായ ഒറ്റപ്പെടലാണ് മുക്തിയിലെ പശ്ചാത്തലമെന്നാണ് പ്രാധമിക നിഗമനം.
കെഎസ് ഹരിശങ്കറാണ് ഗാനം ആലപിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്ന ത്രിഭാഷ സംഗീത ആല്‍ബം ഗോദ സിനിമയുടെ സഹ സംവിധാകനായ ജിതിന് ലാലാണ് സംവിധാനം നിര്‍വഹിക്കുന്നത്. വലിയ പ്രതീക്ഷ നല്കുന്ന ആല്‍ബം ഫെബ്രുവരിയില്‍ പുറത്തിറങ്ങും.