ഏറെ നാളുകള്‍ക്ക് ശേഷം കാര്‍ത്തിക്ക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് പേട്ട. ഇപ്പോഴിതാ പേട്ടയെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് വിനീത് ശ്രീനിവാസന് പേട്ടയെ കുറിച്ച് പറഞ്ഞത്. സംവിധായകന് കാര്‍ത്തിക്ക് സുബ്ബരാജിനെ അഭിനന്ദിക്കാനും വിനീത് മറന്നിട്ടില്ല.
‘പേട്ട കുറേ കാലത്തിനു ശേഷം കാണുന്ന മികച്ച രജനി ചിത്രമാണ്. തിയേറ്ററിനുള്ളില്‍ യാതാരു നാണമോ മടിയോ കൂടാതെ ഞാന്‍ അലറി വിളിച്ചു. കാര്‍ത്തിക്ക്… സൂപ്പര്‍സ്റ്റാറിനെ തിരിച്ചു കൊണ്ടുവന്നതില്‍ താങ്കളോട് ഒരുപാട് നന്ദിയുണ്ട്. അതിഗംഭീരമായ ചിത്രമാണിത്’. വിനിത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പേട്ടയ്ക്ക് ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. വിജയ് സേതുപതി, സിമ്രാന്, തൃഷ, ശശികുമാര്‍, ബോബി സിന്‍ഹ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.