ആരാധകര്‍ക്ക് ആവേശമായി നിവിന്‍പോളി കിടിലന്‍ ലുക്കില്‍ എത്തുന്ന ചിത്രം മിഖായേലിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. വന്‍വരവേല്‍പ്പാണ് ഇതിനോടകം ടീസറിന് ലഭിച്ചിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളും ഒന്നിനൊന്ന് മികച്ച പഞ്ച് ഡയലോഗും ടീസറിനെ വ്യത്യസ്തമാക്കുന്നു. ഗാര്ഡിയന് എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്.
ഗ്രേറ്റ് ഫാദര്‍ സിനിമയക്ക് ശേഷം ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിഖായേല്‍. ചിത്രത്തില്‍ നിവിന്‍ പോളി ഡോക്റ്ററുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം നിവിന്‍, മഞ്ജിമ മോഹന്‍ എന്നിവര്‍ നായികാ നായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ക്രൈം ത്രില്ലര്‍, ഫാമിലി എന്റെര്‍റ്റൈനെര്‍ വിഭാഗങ്ങളിലായി ഉള്‍പ്പെടുത്താവുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോണ്‍, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവരും അണിനിരക്കുന്നുണ്ട്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മിഖായേല്‍ ഈ മാസം 18ന് തീയ്യേറ്ററുകളിലെത്തും