ആരാധകരെ ഇളക്കിമറിച്ച് അതിഗംഭീര നൃത്തച്ചുവടുകളുമായി ധനുഷും സായി പല്ലവിയും പ്രത്യക്ഷപ്പെട്ട റൗഡി ബേബി ഗാനത്തിന് ശേഷം മാരി 2 വിലെ മറ്റൊരു പുതിയ ഗാനം കൂടി പുറത്ത്. റൗഡി ബേബിയിലേത് പോലെ തന്നെ ഈ പാട്ടിലും ഇരുവരും അടിപൊളി പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്.
യുവന് ശങ്കര്‍ രാജയുടെ സംഗീതത്തില്‍ യുവന് ശങ്കര്‍ രാജയും ധനുഷും, ചിന്നപ്പൊന്നുവും വിഎം മഹാലിംഗവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിറഞ്ഞ കൈയ്യടിയോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന മാരി 2വിലെ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് സമൂഹമാധ്യമത്തിലും ലഭിക്കുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനൊ തോമസും വില്ലന്‍ കഥാപാത്രവുമായി എത്തുന്നുണ്ട്.