ചരിത്രമാകുകയാണ് യുവതാരം യഷ് നായകനായ കെജിഎഫ് എന്ന കന്നഡ ചിത്രം. സിനിമ മൂന്നാം വാരം പിന്നിട്ടിട്ടും നിറ!ഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കോളാറിലെ സ്വര്‍ണ്ണഖനിയുടെ കഥ പറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഹിന്ദി ബെല്‍റ്റുകളിലും അതിശയിപ്പിക്കുന്ന നേട്ടമാണ് കെജിഎഫ് സ്വന്തമാക്കിയത്.
കെജിഎഫ് സ്വന്തമാക്കിയിരിക്കുന്നത് ഒരു കന്നഡചിത്രത്തിന് ഇതുവരെ ലഭിക്കാത്തത്ര സ്വീകാര്യതയാണ്. ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ 200 കോടി കടന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 40 കോടിയോടടുക്കുന്നു എന്നും വാര്‍ത്തകളുണ്ട്. അവധിക്കാലത്ത് ബോളിവുഡ് താരങ്ങളുടെ മത്സരം മറികടന്നാണ് യഷ് ചിത്രത്തിന്റെ നേട്ടമെന്നും റിപ്പോര്‍ട്ടുണ്ട്.
കെജിഎഫ് കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമാണ്. നായകന് യഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാര്‍ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കെജിഎഫ്.