മന്മോഹന് സിങ്ങായി അനുപം ഖേര്‍ എത്തുന്ന ചിത്രമാണ് ‘ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’. ട്രെയ്ലര് പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് രാഷ്ട്രിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ ചിത്രമാണിത്. ചിത്രത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.
എന്നാല്‍ ചിത്രത്തിന്റെ ട്രെയ്ലറിലെ അടിമുടി മന്മോഹന് ലുക്കിലെത്തിയ അനുപം ഖേറിനെ അത്ഭുതത്തോടൊയാണ് സിനിമ പ്രേമികള്‍ കണ്ടത്. ഇപ്പോഴിതാ മന്മോഹന് സിങ്ങായി മാറിയ മെയ്ക്കോവര് വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അനുപം ഖേര്‍.
തന്റെ ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെയാണ് ഇരുപത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ അനുപം ഖേര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ ചിത്രം സഞ്ജയ് ബാരു എഴുതിയ ഇതേ പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു കൂട്ടം ആരോപിക്കുന്നത് തെരഞ്ഞെടുപ്പിന് മുന്‍പേയുള്ള രാഷ്ട്രീയ അജന്‍ഡയാണ് ചിത്രമെന്നാണ്.