മലയാളികളുടെ പ്രിയ നടന് മമ്മൂട്ടി ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആറിന്റെ വേഷത്തിലെത്തുന്ന ചിത്രമായ ‘യാത്ര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. തികച്ചും ആകാംഷ ഉണര്‍ത്തുന്ന രംഗങ്ങളുമായി എത്തിയ ചിത്രത്തിന്റെ ട്രെയിറില് തന്നെ മമ്മൂട്ടിയെന്ന അതുല്യനടന്റെ മികച്ച പ്രകടനങ്ങള്‍ കാണാം. ജനങ്ങള്‍ ഇരു കൈയ്യും നീട്ടിയാണ് ട്രെയിലര്‍ സ്വീകരിച്ചിരിക്കുന്നത്.
ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈഎസ്.ആര് നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. വൈഎസ് രാജശേഖര റെഡ്ഡിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച ഇതിനോടകം ചലച്ചിത്രമേഖലയില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.
മഹി വി രാഘവിന്റെ സംവിധാനത്തില്‍ വന്‍ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി എട്ടിന് യാത്ര തിയേറ്ററുകളിലെത്തും.