പ്രേക്ഷകരില്‍ വേര്‍പാടിന്റെ നൊമ്പരമുണര്‍ത്തുന്ന ഗാനമാണ് നീയും ഞാനും എന്ന ചിത്രത്തിലെ ‘ആലം നിറഞ്ഞുള്ള’ എന്നു തുടങ്ങുന്നഗാനം. ഷറഫുദ്ദീനും അനു സിത്താരയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മെലഡികളിഷ്ടപ്പെടുന്ന മലയാളികള്‍ ഈ പാട്ടിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു.
ഈ പാട്ടിനെക്കുറിച്ച് ആളുകള്‍ പറയുന്നത് 2019ലെ ആദ്യത്തെ മനോഹരഗാനം എന്നാണ്. സലാവുദ്ദീന്‍ കേച്ചേരിയുടേതാണ് ഗാനത്തിന്റെ വരികള്‍. വിനു തോമസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ഗാനമാലപിച്ചിരിക്കുന്ന മൃദുല വാര്യരുടെ ശബ്ദത്തെയും സംഗീതാസ്വാദകര്‍ പുകഴ്ത്തുന്നുമുണ്ട്.
ചിത്രത്തിലെ മറ്റു പാട്ടുകളുടെ വരികള്‍ ഹരിനാരായണന്റേതാണ്. ലാംപ് മൂവീസുമായി ചേര്‍ന്ന് കോക്കേഴ്സ് ഫിലിംസിന്റെ സിയാദ് കോക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം നീയും ഞാനും എ കെ സാജന് ആണ് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ക്ലിന്റോ ആന്റണി. സിജു വില്‍സണ്‍, അജു വര്‍ഗീസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്, ദിലീഷ് പോത്തന്, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.