സ്റ്റൈല്‍ മന്നല്‍ രജനീകാന്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് പേട്ട. ചിത്രത്തിനായി കട്ട വെയിറ്റിംഗിലാണ് രജനീ ആരാധകര്‍. തിയറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മറ്റൊരു തമിഴ് ചിത്രത്തിനും നേടാന്‍ കഴിയാത്ത ഒരു നേട്ടവും പേട്ട കൈവരിച്ചിരിക്കുകയാണ്. നാഷണല്‍ റേഡിയോ ചാര്‍ട്ടില്‍ ഇടം പിടിക്കുന്ന ആദ്യ തമിഴ് ആല്ബമായിരിക്കുകയാണ് പേട്ട.
#Thalaivar surely sets 'NEVER BEFORE RECORDS' and this is truly unprecedented! For the first-time ever on national radio charts ,a Tamil album and it is none other than @anirudhofficial's #Petta! #PettaPongalParaak! ?@sunpictures @rajinikanth @karthiksubbaraj @VijaySethuOffl pic.twitter.com/Rn9h8Khltb
— Sony Music South (@SonyMusicSouth) January 3, 2019
കാര്‍ത്തിക് സുബ്ബരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററും ട്രയിലറും ഗാനങ്ങളുമെല്ലാം ഇതിനോടകം തന്നെ വന്‍ ഹിറ്റായിരുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് ഒരുക്കുന്ന ചിത്രത്തില്‍ സിമ്രാന്,തൃഷ എന്നിവരാണ് നായികമാര്‍. വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രവുമായി എത്തുന്നു എന്നതും ആരാധകര്‍ക്ക് ആകാംഷ കൂട്ടുന്നു.