മലയാളികളുടെ പ്രിയ താരം സണ്ണിവെയ്നിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് ‘ജിപ്സി’. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ജീവ നായകനായി എത്തുന്ന ജിപ്സിയുടെ ടീസറിന് ഇതിനോടകം ജനശ്രദ്ധയേറെ ലഭിച്ചിട്ടുണ്ട്.
മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്കാരം നേടിയ ജോക്കറിന്റെ സംവിധായകന് രാജു മുരുഗന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജിപ്സിയില്‍ ‘സഖാവ് ബാലന്’ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. കൂടാതെ സംവിധായകന് ലാല്‍ജോസും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം.