നടി നിത്യാമേനോനെ അഭിനന്ദിച്ച് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. സ്ക്രീനില്‍ നിത്യ മേനോന് എത്തിയപ്പോള്‍ ഒരു പുതിയ ഊര്‍ജം കൈവന്നുവെന്നും എല്ലാവര്ക്കും നിത്യയോട് കിട പിടിക്കാന്‍ നന്നായി അധ്വാനിക്കേണ്ടി വന്നുവെന്നുമാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്.
വരാനിരിക്കുന്ന പുതിയ ചിത്രമായ കോളാമ്പിയുടെ ഒരു മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് റസൂല്‍ പൂക്കുട്ടി നിത്യാമോനോന് അഭിനന്ദനം അറിയിച്ചത്. തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന് ശേഷം ടികെ രാജീവ് കുമാറും നിത്യ മേനോനും ഒന്നിക്കുന്ന ചിത്രമാണ് കോളാമ്പി. വ്യത്യസ്തമായ അഭിനയമികവോടെയാണ് നിത്യ ഈ ചിത്രത്തില്‍ എത്തുന്നത്.
കൊച്ചി ബിനാലെയില്‍ തന്റെ ആര്‍ട്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എത്തുന്ന ഒരു കലാകാരിയുടെ കഥയാണ് കോളാമ്പിയിലൂടെ പറയുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് എഞ്ചിനീയര്‍. രണ്‍ജിപണിക്കര്‍, രോഹിണി, അരിസ്റ്റോ സുരേഷ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
With you in frame, it is lit up an extra mile, so we got to work our ass off to match up to it..!!! https://t.co/tg2RpJ2ZrT
— resul pookutty (@resulp) January 5, 2019