ഹിന്ദി ബിഗ് ബോസ് 12ാം സീസണ് വിജയി ദീപിക കക്കാറിനെതിരേ ആസിഡ് ആക്രമണ ഭീഷണി. ദീപികയ്ക്ക് നേരേ ഭീഷണി ഉയര്‍ന്നിരിക്കുന്നത് ട്വിറ്ററിലൂടെയാണ്. ബിഗ് ബോസിലെ വിജയി ആകാന്‍ ദീപികയ്ക്ക് അര്‍ഹതയില്ലെന്നും ശ്രീശാന്താകേണ്ടിയിരുന്നു യഥാര്‍ഥ വിജയിയെന്നും ആക്രമണം ആഹ്വാനം ചെയ്ത വ്യക്തി പറയുന്നു. ഒപ്പം ശ്രീശാന്തിന്റെ ആരാധകനാണെന്ന അവകാശവാദവും അയാള്‍ ഉയര്‍ത്തുന്നുണ്ട്.
ട്വിറ്റില്‍ പറയുന്നത് മുംബൈയില്‍ വന്നാല്‍ ദീപികയുടെ മുഖം ആഡിഡ് ഒഴിച്ച് വികൃതമാക്കും എന്നാണ്. അതേ സമയം തനിക്കെതിരേ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരേ നടപടി എടുക്കുന്നതിന് മുംബൈ പോലീസില്‍ സമീപിച്ചിട്ടുണ്ടെന്ന് ദീപിക ട്വിറ്റ് ചെയ്തു.
Dear @MumbaiPolice this guy is threatening to throw acid on lady…Please arrest him early as possible
Please RT and Spread so this post can reach to @MumbaiPolice@CNNnews18 @RVCJ_FB @ZeeNews @aajtak @abpnewshindi @indiaforums @Spotboye @TheKhbri pic.twitter.com/fLvkhoRoSr
— Dipika Kakar™?BB12 Winner? (@DipikaKakar_TM) January 4, 2019
ബിഗ് ബോസ് 12ാം സീസണിന് തിരശ്ശില വീണത് ഏറെ നാടകീയതകള്‍ക്കൊടുവിലാണ്. ഫൈനല്‍ റൗണ്ടില്‍ ദീപികയും ശ്രീശാന്തും ഇഞ്ചോട് ഇഞ്ച് പോരാട്ടമായിരുന്നു. ദീപിക വിജയിയായപ്പോള്‍ ശ്രീശാന്ത് ഫസ്റ്റ് റണ്റപ്പായി. ബീഗ് ബോസിന് ശേഷവും ദീപികയും ശ്രീശാന്തും നല്ല സൗഹൃദത്തിലാണ്. ദീപിക ഫിനാലെ വേദിയില്‍ വച്ച് ശ്രീശാന്ത് തനിക്ക് സഹോദര തുല്യനാണെന്ന് പറഞ്ഞിരുന്നു.