ഒരു വീഡിയോയിലൂടെ മലയാളത്തിന്റെ പ്രിയനടന് സലീം കുമാറിന് സ്നേഹോപഹാരവുമായി എത്തിയിരിക്കുകയാണ് ഗ്രേഡി ലോങ്ങ് എന്ന വിദേശ സംഗീതഞ്ജന്‍ . ഗ്രേഡി സലീം കുമാറിനെ തന്റെ സ്നേഹം അറിയിച്ചത് കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു’ എന്ന ഗാനമാലപിച്ചാണ്. ഗ്രേഡി പാടുന്ന വീഡിയോ സലീം കുമാര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
ഇപ്പോള്‍ ഗ്രേഡി മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുകയാണ് അതും ഹരിശ്രീ അശോകന് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’യിലൂടെ. ഈ ചിത്രത്തില്‍ സലീം കൂമാറും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
കുടുംബത്തോടൊപ്പം കേരളത്തില്‍ താമസിക്കുന്ന ഗ്രേഡിയുടെ ഭാര്യ മലയാളിയായ സുജ പാരീസ് ലോങ്ങ് ആണ്. ഗ്രേഡി ശ്രദ്ധ നേടുന്നത് ജെറി അമല്‍ദേവിനു മുന്നില്‍ സ്റ്റേജ് ഷോയ്ക്കിടെ ആയിരം കണ്ണുമായി എന്ന ഗാനം പാടിയാണ്.