മമ്മൂട്ടി ചിത്രം പേരന്‍പിന്റെ ഒഫിഷ്യല്‍ ട്രെയ്ലറിനായി ഏറെ നാളായുള്ള കാത്തിരിപ്പായിരുന്നു ആരാധകരുടെത്. ഒടുവില്‍ ആകാംഷകള്‍ക്കും കാത്തിരിപ്പിനുമെല്ലാം വിരാമമിട്ടുകൊണ്ട് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എത്തിയിരിക്കുകാണ്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം വന്ജനശ്രദ്ധയാണ് ചിത്രത്തിന്റെ ട്രെയ്ലര് നേടിയിരിക്കുന്നത്.
ചെന്നൈയില്‍ വെച്ച് നടന്ന വികടന് സിനി അവാര്‍ഡ്സ് വേദിയില്‍ വെച്ച് മമ്മൂട്ടിയാണ് ട്രെയ്ലര് പുറത്ത് വിട്ടത്. ദേശീയ അവാര്‍ഡ് ജേതാവായ ടിഎം റാമിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പേരന്‍പിന് പ്രമുഖ ചലച്ചിത്ര മേളകളിലും മറ്റും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍ എത്തുന്നതും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി പേരന്പില് എത്തുന്നത്. മമ്മൂട്ടിയുടെയും മകളായി വേഷമിട്ട സാധനയുടെയും കഥാപാത്രങ്ങള്‍ നിരൂപക പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. ചിത്രം ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കുകയാണ്.