വരാനിരിക്കുന്ന നിത്യാമേനോന് ചിത്രമാണ് പ്രാണ. വികെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. നിഗൂഢതകള്‍ ഒളിപ്പിച്ച പോസ്റ്ററുകളും ട്രെയ്ലറുമാണ് പ്രധാന കാരണം. പ്രേക്ഷകരെ ഒന്നുകൂടി ആകാംക്ഷയിലാക്കി പ്രാണയുടെ തേര്‍ഡ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍.
മുമ്പ് ഇറങ്ങിയതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് ഈ പോസ്റ്റര്‍. മലയാള ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഡിസൈനിങ് ആണ് പ്രാണയുടെ ഇത് വരെയുള്ള പോസ്റ്ററുകളുടെ പ്രേത്യേകത. സിംഗ് സറൌണ്ട് സൗണ്ട് ഫോര്‍മാറ്റില്‍ എത്തിയ ട്രെയിലര്‍ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.