ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തില്‍ പലയിടത്തും അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ ഇവിടെ ഇങ്ങ് കൊച്ചിയില്‍ നടനും സംവിധായകനുമായ സൗബിന് സാഹിര്‍ അവധിയായി കിട്ടിയ ദിനം സൈക്കിള്‍ ഓടിച്ച് ആഘോഷിക്കുകയായിരുന്നു. കൊച്ചി നഗരനടുവിലൂടെയായിരുന്നു സൗബിന് സാഹിറിന്റെ സൈക്കിള്‍ സവാരി.
ഫ്രീആയി നഗരത്തിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന വീഡിയോ സൗബിന് തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കു വെച്ചത്. കൈ വിട്ടു സൈക്കിള്‍ ഓടിക്കുന്നതും നിഴലും സൈക്കിള്‍ ഹാന്‍ഡിലും ഒപ്പം ചുറ്റുപാടും മാത്രം കാണിക്കുന്നതാണ് വിഡിയോ. എന്നാല്‍ വീഡിയോയില്‍ സൗബിന്റെ മുഖം വ്യക്തമാക്കുന്നില്ല.
അടിപിടിയും അക്രമങ്ങളും അരങ്ങേറിയ ഹര്‍ത്താല്‍ ദിനത്തിലെ സൈക്കിള്‍ യാത്രയെ സമൂഹമാധ്യമത്തില്‍ പലരും അഭിനന്ദിച്ചു. സൗബിനെ അനുകൂലിച്ച് നിരവധി കമന്റുകളാണ് വന്നത്.