മലയാള സിനിമാ പിന്നണി ഗാനരംഗത്ത് സംഗീത സംവിധായകന് ശരത് എത്തിയിട്ട് ഇരുപത്തിയെട്ടു വര്‍ഷമായി. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഏവര്‍ക്കും ഏറെ പ്രയപ്പെട്ടവയാണ്.
2011ല്‍ പുറത്തിറങ്ങിയ ‘180’ എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം ട്യൂണ്‍ ചെയ്ത പാട്ടുകളും ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ചിത്രത്തില്‍ കാര്‍ത്തിക്കും ശ്വേതാ മോഹനും ചേര്‍ന്നാലപിച്ച ‘നീ കോരിനാല്’ എന്ന ഗാനമുണ്ട്. ഇപ്പോള്‍ ഗായിക അഞ്ജു ജോസഫും സംഘവും ആ മനോഹര ഗാനത്തിന് വ്യത്യസ്ത ഒരു കവര്‍ പതിപ്പുമായി എത്തിയിരിക്കുകയാണ്.
ഈ പാട്ടില്‍ വാദ്യോപകരണങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ ഗായകരുടെ ശബ്ദങ്ങള്‍ കൊണ്ടു തന്നെ പാട്ടിലെ അതേ പശ്ചാത്തല സംഗീതം പുനരവതരിപ്പിച്ചിരിക്കുകയാണ്. അഞ്ജു തന്നെയാണ് കവര്‍ വേര്‍ഷനിലെ പ്രധാന പാട്ടുകാരി. കൂടാതെ, ക്രിസ്റ്റിന, ഭാഗ്യരാജ്, അമല്‍ ജോസ്, ആകര്‍ഷ് പ്രകാശ് എന്നിവരും ഒപ്പം ചേരുന്നു.