കുട്ടി തൈമൂറിന്റെ രണ്ടാം പിറന്നാളായിരുന്നു ഇന്നലെ. അച്ഛനും അമ്മയ്ക്കും ഒപ്പം ദക്ഷിണാഫ്രിക്കയില്‍ വെച്ച് തൈമൂര്‍ പിറന്നാള്‍ ആഘോഷിച്ചു. ജനിച്ച നാള് മുതല്‍ ക്യാമറക്കണ്ണുകള്‍ക്ക് പ്രിയങ്കരനായ തൈമൂറിന്റെ പിറന്നാള്‍ ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സെയ്ഫും കരീനയും തൈമൂറും ദക്ഷിണാഫ്രിക്കയിലാണ്. കരീനയും സെയ്ഫും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ മകന് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചു.
It's family time for Kareena Kapoor, Saif Ali Khan and little #TaimurAliKhan in South Africa today! pic.twitter.com/FGHjMlh4hP
— Kareena Kapoor Khan (@KareenaOnline) December 19, 2018
പതിവു പോലെ ഇക്കുറിയും അച്ഛനേയും അമ്മയെയും പിന്തള്ളി തൈമൂര്‍ തന്നെയാണ് താരം. ബീച്ചില്‍ കളിക്കുന്ന തൈമൂറിന്റെ ഫോട്ടോയ്ക്ക് ഇന്റര്‍നെറ്റില്‍ ആരാധകര്‍ ഏറെയായിരിക്കുകയാണ്.
മുന്‍പ് തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന് അഭ്യര്‍ഥിച്ച് സെയ്ഫ് അലിഖാന് രംഗത്ത് വന്നിരുന്നു. തൈമൂര്‍ കാര്യങ്ങള്‍ മനസ്സിലാക്കി വരുന്ന പ്രായമാണ്, അതിനാല്‍ ഫോട്ടോ എടുക്കരുതെന്നാണ് സെയ്ഫിന്റെ പക്ഷം.