ചിത്രങ്ങളിലെ തന്റെ അഭിനയത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ എല്ലാം ശ്രദ്ധിക്കാറുള്ള ആളാണ് താനെന്ന് അപര്‍ണ ബാലമുരളി. എന്നാല്‍ ആ ചിത്രങ്ങളുടെ വിജയപരാജയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറില്ലെന്നും ചിത്രം വിജയിച്ചാലും പരാജയപ്പെട്ടാലും അതൊന്നും തന്നെ ബാധിക്കാറില്ലെന്നും യുവനടി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അപര്‍ണ്ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അഭിനയത്തെക്കുറിച്ച് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് അനുസരിച്ച് കൂടുതല്‍ മാറ്റം വരുത്താന്‍ ശ്രമിക്കാറുണ്ട്. സണ്‍ഡേ ഹോളിഡേയിലെ അനു എന്ന കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ ചെയ്ത ഒരു കഥാപാത്രം സംതൃപ്തി തന്നിട്ടുണ്ടെങ്കില്‍ അതിന്റെ പരാജയം എന്നെ നിരാശപ്പെടുത്താറില്ല. എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനൊത്ത പ്രകടനം കാഴ്ച വയ്ക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അപര്‍ണ പറഞ്ഞു.
ശരിക്കും എനിക്ക് റൊമാന്റിക് റോളുകള്‍ ചെയ്യാനാണ് ഇഷ്ടം. റൊമാന്റിക് വേഷങ്ങള്‍ എനിക്ക് ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഒരു സിനിമയിലേക്ക് ജോയിന്‍ ചെയ്യുമ്പോള്‍ ആ ടീമിനും എന്റെ കഥാപാത്രത്തിനും പ്രധാന്യം കൊടുക്കാറുണ്ട്..അപര്‍ണ്ണ കൂട്ടിച്ചേര്‍ത്തു.