മോഹന്‍ലാല്‍ ചിത്രമായ ഒടിയനു വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തിലെ ‘കൊണ്ടോരാം’ എന്ന ഗാനം കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയിരുന്നു. ആ ഗാനം ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ആ ഗാനവും നിപ്പാ വൈറസും തമ്മിലുള്ള വിചിത്ര ബന്ധത്തെക്കുറിച്ച് പറഞ്ഞ് ഗാനരചയിതാവ് റഫീഖ് അഹമ്മദ് രംഗത്തെത്തിയിരിക്കുന്നത്. പാലക്കാടിന്റെ സൗന്ദര്യത്തെ ആവോളം ആവാഹിച്ച ഗാനത്തെക്കുറിച്ച് റഫീഖ് അഹമ്മദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
*സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഒടിയന്*
തേങ്കുറിശ്ശി കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് മുഖ്യ വൈറസ് വാഹകരായ പഴംതീനി വാവലുകളുമായുള്ള സമ്പര്‍ക്കം പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഒടിയന് തന്റെ അമ്പ്രാട്ടിയേയും കൊണ്ട് ‘വാവലുകള്‍ തേനിനുപായും മലവാഴത്തോപ്പില്‍ക്കൂടി’ അലനെല്ലൂരും അന്ത്യാളന്‍കാവിലുമൊക്കെ കൊണ്ടോവാമെന്നു പറയുകയും കേട്ടപാടേ പോന്നോളാമെന്ന് നായിക പറയുകയും ചെയ്യുന്നു. ഇത് ആരോഗ്യവകുപ്പ് ഏറെ ഗൗരവമായി കാണണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു
എന്തായാലും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒടിയന് ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു
വാല്‍ക്കഷണം ചിരി നിത്യജീവിതത്തിനു സന്തോഷം പകരുന്നു. ആ ചിരി ഷെയര്‍ ചെയ്തു മറ്റുള്ളവരിലെത്തിക്കുന്നത് അതിലേറെ സന്തോഷം പകരുന്നു.