രജനികാന്തും അക്ഷയ് കുമാറും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 2.0. ഇപ്പോള്‍ പ്രിറിലീസ് ബിസിനസ്സില്‍ ബാഹുബലി 2വിന്റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് ചിത്രം. 543 കോടി മുടക്കിയ ചിത്രം ഇതിനോടകം 490 കോടി രൂപ നേടിക്കഴിഞ്ഞുവെന്നാണ് ദേശീയമാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ രാമേഷ് ബാല അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം 120 കോടി രൂപ സ്വന്തമാക്കിയെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
#2Point0 TN Pre-release Theaterical total advance is valued the highest in Tamil Cinema.. Nearly ₹ 120 Crs..
A First in Tamil Cinema to cross ₹ 100 Crs.. pic.twitter.com/sAGp6PFxxf
— Ramesh Bala (@rameshlaus) November 19, 2018
ഭീമന് തുകകളാണ് ഡിജിറ്റല്‍, സാറ്റലൈറ് അവകാശങ്ങള്‍ വിറ്റയിനത്തില്‍ മാത്രം ചിത്രം നേടിയിരിക്കുന്നത്. മുടക്കുമുതലിന്റെ പകുതി ഇതിനോടകം തിരികെ നേടി കഴിഞ്ഞു. തെലങ്കാന/ആന്ധ്രാ പ്രദേശ്, കേരളം, കര്‍ണാടക, വടക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിതരണാവകാശം വിറ്റെങ്കിലും, തമിഴ്നാട്ടിലെയും, വിദേശത്തെയും വിതരണാവകാശം നിര്‍മാതാക്കളായ ലൈക്ക നിലനിര്‍ത്തുകയായിരുന്നു. ഇവിടങ്ങളിലെ ഉയര്‍ന്ന വാണിജ്യമൂല്യം കണക്കിലെടുത്താണിതെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 29 മിനിറ്റാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനുള്ളത്. അഡ്വാന്‍സ് ബുക്കിങില്‍ നിന്നും ലഭിച്ച 120 കോടി ചേര്‍ക്കുമ്പോള്‍ ചിത്രം റിലീസിനു മുമ്പേ വാരിയത് 490 കോടിയാണ്. ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്. രജനികാന്ത് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ.