ഗിന്നസ് പക്രു ആദ്യമായി നായകനും നിര്‍മ്മാതാവുമാകുന്ന ‘ഫാന്‍സി ഡ്രസ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചു. പുതുമുഖ സംവിധായകന് രഞ്ജിത്ത് സ്കറിയയാണ് സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പും ബിജുക്കുട്ടനും മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുമ്പോട്ടു പോകുന്നത്. ഒരു മുഴുനീള കോമഡി ത്രില്ലറായിരിക്കും ചിത്രം.
സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രഞ്ജിത്ത് സ്കറിയയും അജയ് കുമാറും ചേര്‍ന്നാണ്. പ്രദീപ് നായര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വി സാജനുമാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിനു സംഗീതം പകര്‍ന്നിരിക്കുന്നത് രതീഷ് വേഗയാണ്. നിര്‍മ്മാണം സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്.
ഗിന്നസ് പക്രുവായിരുന്നു കുട്ടീം കോലും എന്ന ചിത്രം സംവിധാനം ചെയ്തത്. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നിവ ഒരുക്കിയ മാധവ് രാമദാസ് സംവിധാനം ചെയ്യുന്ന ‘ഇളയരാജ’യാണ് ഗിന്നസ് പക്രു നായക വേഷത്തില്‍ ഇനിയെത്തുന്ന സിനിമ.