കണ്ണഞ്ചിപ്പിക്കുന്ന ബ്രൈറ്റ് പിങ്ക് നിറവും സണ്‍സെറ്റ് മഞ്ഞ നിറവുമെല്ലാം മറന്ന് ക്ലാസിക് ബ്ലാക്കില്‍ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് ബോളിവുഡ് താര സുന്ദരികള്‍. കറുപ്പ് നിറത്തിലുള്ള ലഹങ്കയിലും സാരിയിലും കുര്ത്തിയിലുമാണ് ബോളിവുഡിന്റെ പ്രിയ താരങ്ങള്‍. വസ്ത്രം മാത്രമല്ല ആഭരണങ്ങളും ഫോട്ടോഷൂട്ട് ബാക്ഗ്രൗണ്ടുമെല്ലാം അല്പം കറുപ്പുമയത്തില് തന്നെയാണ്.
കറുപ്പ് നിറത്തില്‍ കൂടുതല്‍ ട്രഡീഷണലും, സെകസി ലുക്കിലുമാണ് താരങ്ങള്‍ ഈ വിന്റര്‍ സീസണില്‍ എത്തുന്നത്. സാധാരണ ആഘോഷവേളകളില്‍ കടുത്ത ചുവപ്പോ, പിങ്ക്, കടുത്ത മഞ്ഞ തുടങ്ങിയ നിറങ്ങളായിരുന്നു സാധാരണയായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സാധാരണയില്‍ നിന്ന് വ്യത്യസ്തമാകുകയാണ് താരങ്ങള്‍.
ഇപ്പോള്‍ ആരാധക ഹൃദയങ്ങളില്‍ ഇടം പിടിക്കുന്നത് കിങ് ഖാനിന്റെ ദീപാവലി പാര്‍ട്ടിക്കിടെ കറുപ്പ് നിറത്തില്‍ എത്തിയ താരങ്ങളുടെ ചിത്രങ്ങളാണ്. ഡിസൈനര്‍ ഗ്രൂപ്പായ ശ്യാമള്‍ ആന്‍ഡ് ഭൂമികയുടെ മനോഹരമായ കറുത്ത മനോഹരമായ ലഹങ്കയും ചെറിയ ബ്ലൗസിലുമാണ് ആലിയ ഭട്ട് എത്തിയത്. കത്രീനയും കറുത്ത സാരി ബ്ലൗസാണ് അണിഞ്ഞിരുന്നത്.