ഇറ്റലിയിലെ ആര്‍ഭാടമായ വിവാഹവും അതിന്റെ ആഘോഷങ്ങളുമെല്ലാം കഴിഞ്ഞ് ബോളിവുഡിന്റെ ഏറ്റവും പുതിയ താര ദമ്പതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇന്ന് പുലര്‍ച്ചെ ഇന്ത്യയില്‍ തിരിച്ചെത്തി.
മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവരെ കാണാന്‍ ആരാധകരുടെ വന്‍ തിരക്കായിരുന്നു. സുരക്ഷാസന്നാഹത്തിന്റെ മറവില്‍, മാധ്യമങ്ങളെയൊന്നും കടത്തിവിടാതെ, ഫോട്ടോ പോലും പുറത്തുവിടാതെ അതീവ രഹസ്യമായാണ് ഇറ്റലിയില്‍ വിവാഹം നടത്തിയതെങ്കിലും നാട്ടിലെത്തിയ താരങ്ങള്‍ ഒന്നിനും പിശുക്ക് കാട്ടിയില്ല. കാത്തുനിന്നവരെ കൈവീശി കാണിച്ച് ഫോട്ടോയ്ക്ക് യഥേഷ്ടം പോസ് ചെയ്താണ് അവര്‍ വിമാനത്താവളത്തില്‍ നിന്ന് പോയത്.
രണ്‍വീര്‍ എത്തിയത് ബീജ് നിറത്തിലുള്ള കുര്‍ത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ധരിച്ചായിരുന്നു. ദീപികയുടെ വേഷം ബീജ് കളര്‍ ചുരിദാറും എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുമുയായിരുന്നു. സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ പരമ്പരാഗത ഇന്ത്യ വധുവായാണ് ദീപിക എത്തിയത്.
പിന്നീട് ഇരുവരും ചേര്‍ന്ന് നേരെ മുംബൈയിലെ രണ്‍വീറിന്റെ വീടയ ഭാവ്നായി റെസിഡന്സിയിലേയ്ക്കാണ് പോയത്. ഇവിടെയും വന്‍ ആരാധകര്‍ കാത്തുനിന്നിരുന്നു. രണ്‍വീറിന്റെ രക്ഷിതാക്കളായ ജഗ്ജിത് സിംഗ് ഭാവ്നാനിയും അഞ്ജു ഭാവ്നാനിയയും ഇവരെ അനുഗമിച്ചു.