താന്‍ മതവിശ്വാസിയല്ലെന്നും മതവിശ്വാസിയാണെന്ന് അറിയപ്പെടാന്‍ ആഗ്രഹമില്ലെന്നും വെളിപ്പെടുത്തി ഗായകന് സയാന് മാലിക്. ഒരു ബ്രിട്ടീഷ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഗായകന്റെ ഈ വെളിപ്പെടുത്തല്‍.
സയാന് മാലിക് ഐറിഷ്-പാകിസ്താന് വംശജനാണ്. ജനിച്ചതും വളര്‍ന്നതും ഇംഗ്ലണ്ടിലും. കുട്ടിക്കാലത്ത് പള്ളിയില്‍ പോകാറുണ്ടായിരുന്നുവെന്നും മത പഠനം നടത്തിയിട്ടുണ്ടെന്നും സയാന് പറഞ്ഞു.
എന്നാല്‍ തനിക്ക് കുട്ടിക്കാലത്ത് മതത്തിലൂടെ ലഭിച്ച എല്ലാ അറിവുകള്‍ക്കും കടപ്പാടുണ്ടെന്നും താന്‍ ഒരു വിശ്വാസത്തിന്റെയും പ്രതിനിധിയല്ലെന്നും അത്തരത്തില്‍ അറിയപ്പെടാന്‍ ഇനി മുതല്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും മതം വ്യക്തിപരമായ കാര്യമാണെന്നും സയാന് മാലിക് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ സയാന് മാലികിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രശസ്തിക്കും പദവിക്കും വേണ്ടി മതവിശ്വാസം ഉപേക്ഷിച്ചത് തികച്ചും മോശമായെന്നാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്.