അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന വിവാദത്തില്‍ മുന്‍ കാമുകന് തനുജ് വീര്‍വാണിയെ ചോദ്യം ചെയ്യും. കമല്‍ ഹാസന്റെ മകളും നടിയുമാണ് അക്ഷര ഹാസന്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമൂഹിക മാധ്യമങ്ങളില്‍ അക്ഷരയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. ഇതേ തുടര്‍ന്ന് അക്ഷര ഹാസന് മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കിയിരുന്നു.
2013 മുതല്‍ അക്ഷര ഐഫോണ്‍ 6 ആണ് ഉപയോഗിക്കുന്നത്. അക്ഷര തന്റെ ചിത്രങ്ങള്‍ തനുജുമായി പങ്കുവയ്ച്ചിരുന്നതായി പ്രഥമ ദൃഷ്ട്യാ പോലീസിന് മനസ്സിലായി. അതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യും. 2016 ലാണ് അക്ഷര തനുജുമായി വേര്‍പിരിയുന്നത്. അതിന്റെ വൈരാഗ്യമായിരിക്കാം ചിത്രങ്ങള്‍ പുറത്ത് വിടാനുള്ള കാരണമെന്ന് പോലീസ് പറയുന്നു. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് തനുജ് പറഞ്ഞു.
തന്റെ കയ്യില്‍ അക്ഷരയുടെ ചിത്രങ്ങള്‍ ഇല്ലന്നും ഈ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണെന്നും മുതിര്‍ന്ന നടി രതി അഗ്നിഹോത്രിയുടെ മകന് കൂടിയായ തനുജ് പറഞ്ഞു. ധനുഷ്, അമിതാഭ് ബച്ചന് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഷമിതാഭിലൂടെയാണ് അക്ഷര സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.