സൂപ്പര്‍ഹിറ്റ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജും സ്റ്റൈല്‍ മന്നന് രജനീകാന്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘പേട്ട’. ഈ ചിത്രത്തിന്റെ പുതിയ ലുക്ക് പുറത്ത് വിട്ടു. സിമ്രാനും രജനികാന്തും നില്ക്കുന്ന പുതിയ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടത്.
സിമ്രാന് ഇതാദ്യമായിട്ടാണ് രജനികാന്തിന്റെ നായികയാകുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. നവാസുദ്ദീന്‍ സിദ്ദീഖി, സിമ്രന്, തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ് . പീറ്റര്‍ ഹെയ്നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.