സക്കരിയ മഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരമാണ് സാമുവല്‍ റോബിന്‍സണ്‍. തികച്ചും നാച്ചുറലായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നതോടൊപ്പം, സുഡുവിനെ മനസില്‍ പ്രതീക്ഷിച്ചവരും മലയാളികള്‍ക്കിടയില്‍ ഉണ്ട്.
ചിത്രം പൂര്‍ത്തീകരിച്ച് മടങ്ങിയെങ്കിലും കേരളത്തിന്റെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സുഡു ഇപ്പോഴും. ഇതിനു പിന്നാലെയാണ് സാമുവല്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. താന്‍ സിംഗിളല്ല, തനിക്കൊരു കൂട്ടുകാരിയുണ്ടെന്ന് തുറന്ന് പറയുകയും, ചിത്രം ഉള്‍പ്പടെയാണ് സുഡു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിത്രത്തിനു താഴെ കമന്റുകളുടെ ബഹളമാണ്.
ഭൂരിഭാഗം കമന്റുകളും വന്നിരിക്കുന്നത് മലയാളികളില്‍ നിന്നു തന്നെയാണ്. ‘തകരുന്ന ഹൃദയങ്ങള്‍ക്ക് ആദരാഞ്ജലികള്‍’, ‘ഗേള്‍ ഫ്രണ്ട് ഉണ്ടേലും ഞാന്‍ പ്രേമിക്കും’, ‘ഞമ്മക് ഒക്കെ ഒന്ന് വളഞ്ഞ കിട്ടണെങ്കി തന്നെ വല്യ ഇടങ്ങാറ ചങ്ങായി’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.