ചിത്രീകരണത്തിനിടെ നര്ത്തകന് മരിച്ച സംഭവത്തില്‍ കുടുംബത്തിന് സഹായവുമായി തല അജിത്ത്. സിനിമയില്‍ മാത്രമല്ല, നിങ്ങള്‍ ജീവിതത്തിലും ഹീറോ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രമായ വിശ്വാസത്തിന്റെ സെറ്റില്‍ നര്ത്തകന് മരണപ്പെട്ടത്.
നര്‍ത്തകനായ ഓവിയം ശരവണനാണ് ചിത്രീകണത്തിനിടെ മരണപ്പെട്ടത്. പൂണെയില്‍ വെച്ച് നടന്ന ന്യത്ത ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞ അജിത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍ നടപടികളില്‍ മുന്‍ പന്തിയില്‍ തന്നെ നില്‍ക്കുകയും ചെയ്തു.
ശരവണന്റെ കുടുബത്തിന് എട്ടു ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശിവ- അജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് വിശ്വാസം. വീരം, വേതാളം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.