ഇളയദളപതി വിജയിയുടെ ദീപാവലി ചിത്രമായ സര്‍ക്കാര്‍ ബോക്സ്ഓഫീസ് തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും ചരിത്രം സൃഷ്ടിച്ചാണ് മുന്നേറുന്നത്. കേരളത്തില്‍ മാത്രം 408 തീയ്യേറ്ററുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. വന്‍ ഓളമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ ദിനത്തില്‍ ഏകദേശം 6 കോടിയാണ് വാരിയത്.
കേരളത്തില്‍ ബാഹുബലി 2വിന്റെ ആദ്യദിന കളക്ഷന്‍ 5.45 കോടിയായിരുന്നു. ഇതിനെ മറികടന്ന് എത്തിയിരിക്കുകയാണ് വിജയിയുടെ സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പ് ഇറങ്ങിയ വിജയ് ചിത്രം മെര്‍സല്‍ കേരളത്തില്‍ നിന്നും ആദ്യദിനം വാരിയത് 4.5 കോടിയായിരുന്നു.
തമിഴ്നാട്ടില്‍ നിന്നും 32 കോടിയാണ് ചിത്രം റിലീസ് ദിനം വാരിയത്. തമിഴ് സിനിമാചരിത്രത്തില്‍ ഇത് റെക്കോര്‍ഡ് ആണ്. ചെന്നൈ പട്ടണത്തില്‍ നിന്നുള്ള കലക്ഷന്‍ 2.37 കോടി. തമിഴ്നാട്ടില്‍ 650 സ്ക്രീനുകളിലാണ് സര്‍ക്കാര്‍ റിലീസ് ചെയ്തത്. കേരളത്തിലും തമിഴ്നാട്ടിലും റെക്കോര്‍ഡുകള്‍ തീര്‍ത്തും, ചരിത്രം സൃഷ്ടിച്ചും വിജയ് ചിത്രം മുന്നേറികൊണ്ടിരിക്കുകയാണ്.
One more Record Opening..#Sarkar becomes the Highest Day 1 Grosser in Kerala beating #Bahubali2 with (5.45Cr)??#ThalapathyKingOfBoxOffice pic.twitter.com/2EDZT5FSzW
— Thalapathy கௌதம்? (@gowtham38550923) November 7, 2018